09:10 am 24/2/2017
– എബി മക്കപ്പുഴ

ഡാളസ്: വിവാദങ്ങളുടെയും, പ്രതിക്ഷേധങ്ങളുടെയും മധ്യത്തില്‍ ചങ്കുറപ്പോടെ സ്വന്തം രാജ്യത്തിന്റെ നന്മക്കു വേണ്ടി എന്നും നിലകൊള്ളുമെന്ന പ്രതിജ്ഞയുമായി ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ രാജ്യസ്‌നേഹിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രഥമ ബജറ്റ് മാര്‍ച്ച് പകുതിയോടെ അവതരിപ്പിക്കും.
നാല് ട്രില്യണ്‍ ഡോളറാണ് വാര്‍ഷിക ബജറ്റിനായി വകയിരിത്തിയിട്ടുള്ളത്. രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പുതിയ പദ്ധതികളും സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതികളുമാകും ബജറ്റിലുണ്ടാവുക. ഇതു സംബന്ധിച്ച് ട്രംപ് ബജറ്റ് വിദഗ്ദരുമായി കൂടിക്കാഴ്ചകള്‍ നടത്തിവരുന്നു.
കടം കൊണ്ട് മുങ്ങി താണുകൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍,അമേരിക്കയെ ലോകത്തിലെ ശ്രേഷ്ഠ പദവിയിലേക്ക് കൊണ്ടുവരുവാന്‍, തീവ്ര വാദികളെയും,നിയമ ലംഘകരേയും അമേരിക്കയുടെ മണ്ണില്‍ നിന്നും തുടച്ചു മാറ്റുവാന്‍ തുടങ്ങിയ ഉദ്യമങ്ങളുടെ പ്രതിഫലനം പുതിയ ബജറ്റില്‍ ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.
