09;22 am 24/2/2017
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷെയ്ക്ക് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നസ്റുൾ ഇസ്ലാം ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. 2015ൽ പ്രധാനമന്ത്രി നേരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ഷെയ്ക്ക് ഹസീനയെ ഇന്ത്യയിലേക്കു ക്ഷണിച്ചിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഷെയ്ഖ് ഹസീന ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകൾ നിരോധിച്ചതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കും ഇടിയിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് ഇന്ത്യ-ബംഗ്ലാദേശ് നയതന്ത്ര ബന്ധത്തെയും ബാധിച്ചത്.
ബംഗാൾ മുഖ്യമന്ത്രിയുടെ സഹകരണമില്ലാതെ അതിർത്തിയുൾപ്പെടെയുള്ള ഇന്ത്യ- ബംഗ്ലാദേശ് നയതന്ത്രചർച്ച ഫലവത്താവില്ലെന്നാണ് ഹസീനയുടെ നിലപാട്.