02:35 pm 24/2/2017

ശ്രീനഗർ: ജമ്മുകാഷ്മീരിലെ അക്നൂർ സെക്ടറിൽ നുഴഞ്ഞുകയറിയ വനിതയെ സൈന്യം വെടിവച്ചു കൊന്നു. വ്യാഴാഴ്ച രാത്രി ച്ചക് പഖ്വാരി അതിർത്തി ഔട്ട്പോസ്റ്റിനു സമീപത്തുകൂടി നുഴഞ്ഞുകയറാൻ ശ്രമിച്ച സ്ത്രീയാണ് കൊല്ലപ്പെട്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ബിഎസ്എഫ് സ്ത്രീയോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ കീഴടങ്ങാൻകൂട്ടാക്കാതിരുന്നതോടെയാണ് വെടിവച്ചതെന്നും സൈന്യം പറഞ്ഞു. ഇവരുടെ ഒപ്പമുണ്ടായിരുന്ന പാക്കിസ്ഥാൻകാരനെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു.
