കോട്ടയം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ നൽകിയ വിവരമാണ് നിർണായകമായതെന്ന് എഡിജിപി ബി. സന്ധ്യ. സാധാരണക്കാരനായ ഒരാളാണ് നിർണായക വിവരം നൽകിയത്. ആ വ്യക്തി നൽകിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും ചേർത്ത് പോലീസിന് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞു. താൻ കേട്ട സംഭാഷണം അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എഡിജിപി പറഞ്ഞു.
കേസിന്റെ അന്വേഷണം സംബന്ധിച്ചോ തെളിവായ മൊബൈൽ ഫോൺ സംബന്ധിച്ചോ വെളിപ്പെടുത്താൻ അന്വേഷണ സംഘത്തിനു പരിമിതികളുണ്ട്. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് ഇപ്പോൾ മാധ്യമങ്ങളോടു പറയാൻ കഴിയില്ലെന്നും എഡിജിപി പറഞ്ഞു.