ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

08:04 pm 25/2/2017
download (3)

ന്യൂ​ഡ​ൽ​ഹി: ലി​ബി​യ​യി​ൽ ഐ​എ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​ന്ധ്രാ സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. ആ​ന്ധ്രാ​പ്ര​ദേ​ശ് കൃ​ഷ്ണാ സ്വ​ദേ​ശി​യാ​യ ഡോ. ​രാ​മ​മൂ​ർ​ത്തി കോ​സ​ന​ത്തി​നെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന് വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സു​ഷ​മ ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രാ​മ​മൂ​ർ​ത്തി ഉ​ട​ൻ​ത​ന്നെ വീ​ട്ടി​ൽ എ​ത്തി​ച്ചേ​രു​മെ​ന്നും സു​ഷ​മ അ​റി​യി​ച്ചു. 18 മാ​സ​ങ്ങ​ൾ​ക്കു​മു​ന്നെ​യാ​ണ് രാ​മ​മൂ​ർ​ത്തി​യെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ലി​ബി​യ​യി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ആ​റു പേ​രെ​യും മോ​ചി​പ്പി​ക്കാ​നാ​യ​താ​യും മ​ന്ത്രി ട്വി​റ്റ​റി​ൽ പ​റ​ഞ്ഞു.