തിരുവനന്തപുരം: ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും കേരള സ്പോർട്സ് കൗണ്‍സിലിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ദേശീയ കളരിപ്പയറ്റ് ചാന്പ്യൻഷിപ്പിൽ കേരളം ചാന്പ്യൻമാർ. 201 പോയിന്റോടെയാണ് കേരളം ചാന്പ്യൻ പട്ടം സ്വന്തമാക്കിയത്. 43 പോയിന്റോടെ തമിഴ്നാട് രണ്ടാം സ്ഥാനവും 35 പോയിന്റോടെ കർണാടക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

