7:50 am 27/2/2017
ന്യൂഡൽഹി: രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയും തീവ്രവാദികളെ സഹായിക്കുകയും ചെയ്യുന്നവരെ രാജ്യദ്രോഹികൾ എന്നു വിളിക്കാമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ചില വിദ്യാർഥികൾ ഇന്ത്യയെ തകർക്കുകയെന്ന ഭാവനാലോകത്താണെന്നും റിജ്ജു പറഞ്ഞു.
ഇടതു പിന്തുണയുള്ള വിദ്യാർഥി സംഘടനയായ ഐസയും എബിവിപിയും തമ്മിൽ ഡൽഹി യൂണിവേഴ്സിറ്റിയുടെ വടക്കൻ ക്യാന്പസിലുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് റിജ്ജുവിന്‍റെ പ്രതികരണം.

