ജാക്കി ജാന് ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.

10:51 am 27/2/2017

download (1)

ലോസ് ആഞ്ചലസ്: ഓസ്‌കര്‍ 2017ല്‍ പ്രത്യേക ബഹുമതി പുരസ്‌കാരം ആക്ഷന്‍ കിംഗ് ജാക്കി ജാന്. ജാക്കി ജാനൊപ്പം എഡിറ്റര്‍ അനെ വി കോറ്റെസ്, കാസ്റ്റിംഗ് ഡയറക്ടര്‍ ലയെന്‍ സ്റ്റാള്‍മാസ്റ്റര്‍, ഫ്രെഡെറിക് വൈസ്മാന്‍ എന്നിവര്‍ക്കും ഓണററി ഓസ്‌കര്‍ സമ്മാനിച്ചു.

14 നോമിനേഷനുമായി എത്തിയ ലാ ലാ ലാന്‍ഡ് ബെസ്റ്റ് പ്രൊഡക്ഷന്‍ ഡിസൈനിംഗിനുള്ള ഓസ്‌കറിലൂടെ ആദ്യ പുരസ്‌കാരം സ്വന്തമാക്കി. ഇതോടെ മൂണ്‍ലൈറ്റ്, ഫെന്‍സ്, അറൈവല്‍, ഹാക്‌സൊ റിഡ്ജ് എന്നിവ ഓരോ പുരസ്‌കാരം ചടങ്ങിലെ ആദ്യ മണിക്കൂറില്‍ സ്വന്തമാക്കി.
ബെസ്റ്റ് ആനിമേഷന്‍ ഷോര്‍ട്ടില്‍ പൈപ്പറിനാണ് ഓസ്‌കര്‍. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ഇറാനില്‍നിന്നുള്ള ദ സെയില്‍സ്മാന്‍ സ്വന്തമാക്കി. അസ്ഗര്‍ ഫര്‍ഹാദിയാണ് ദ സെയില്‍സ്മാന്‍റെ സംവിധായകന്‍.

ഫെന്‍സസിലെ അഭിനയത്തിന് വിയോള ഡേവിസ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മൂണ്‍ ലൈറ്റിലെ പ്രകടനത്തിലൂടെ മഹര്‍ഷല അലി മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടി. മികച്ച സഹനടനുള്ള പുരസ്‌കാര പ്രഖ്യാപനത്തോടെയാണ് 89-ാമത് ഓസ്‌കര്‍ ചടങ്ങ് ആരംഭിച്ചത്.