മാര്‍ത്തോമാ സഭാ മണ്ഡലം, നോര്‍ത്ത് അമേരിക്ക ഭദ്രാസന അസംബ്ലി പ്രതിനിധികളെ വോട്ടിംഗിലൂടെ തെരഞ്ഞടുത്തു

08:39 pm 27/2/2017

– എബി മക്കപ്പുഴ
Newsimg1_79783426
ഡാളസ്:സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയില്‍ നിന്നും മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി ശ്രീ.രാജന്‍ മാത്യു, നോര്‍ത്ത് അമേരിക്ക ഭദ്രാസന അസംബ്ലി മെമ്പറായി ശ്രീ.സക്കറിയ തോമസ് (സാം) എന്നവരെ ഇടവക ജനങ്ങള്‍ വോട്ടിംഗിലൂടെ തെരഞ്ഞെടുത്തു.

മാര്‍ത്തോമാ സഭാ മണ്ഡലം പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ.രാജന്‍ മാത്യു മല്ലപ്പള്ളി കീഴ്വായ്പൂര്‍ പയറ്റുകാല കുടുംബാംഗവും, അസംബ്ലി മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട ശ്രീ.സക്കറിയ തോമസ് കുളത്തൂപ്പുഴ മേലത്ത് കുടുംബാംഗവുമാണ്.