ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ.

7:55 am 2/3/2017
images

ബംഗളുരു: അനധികൃത സ്വത്ത് സന്പാദന കേസിൽ ജയിലിൽ കഴിയുന്ന എഡിഎംകെ ജനറൽ സെക്രട്ടറി ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. അഭിഭാഷകനായ എം.പി. രാജവേലായുധൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

ടിവി മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യമെന്നും കിടക്ക, ഫാൻ, എസി, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.