ഓര്‍ത്തഡോക്‌സ് സഭ: ഫാ. ഡോ. എം.ഒ. ജോണ്‍ വൈദീകട്രസ്റ്റി, ജോര്‍ജ് പോള്‍ അത്മായ ട്രസ്റ്റി

07:30 pm 2/3/2017
– ജോണ്‍ കൊച്ചുകണ്ടത്തില്‍
Newsimg1_19255388
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വൈദീകട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണിനെയും ആത്മായട്രസ്റ്റിയായി ജോര്‍ജ് പോളിനെയും തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ മാര്‍ ഏലായാ കത്തീഡ്രല്‍ അങ്കണത്തിലെ ഭബസേലിയോസ്’ നഗറില്‍ ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 47 വൈദികരും അയ്‌മേനികളും ഉള്‍പ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. 30 ഭദ്രാസങ്ങളുടെ ഭദ്രാസനയോഗങ്ങള്‍ ചേര്‍ന്ന് നിര്‍ദേശിച്ച 141 പേരെ മലങ്കര അസോസിയേഷന്‍ യോഗം അംഗീകരിച്ചു. ഫാ. ബിജു ആന്‍ഡ്രൂസ് ധ്യാനം നയിച്ചു.

ആധുനിക ലോകം ഉയര്‍ത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിച്ച് അതിജീവിക്കുവാന്‍ സഭ സന്നദ്ധമാണെന്ന് ബാവ പറഞ്ഞു. മലങ്കര സഭയുടെ അപ്പോസ്‌തോലിക പാരമ്പര്യത്തോടും വിശ്വാസ സംഹിതകളോടുമുള്ള വിശ്വാസികളുടെ പ്രതിപത്തിയാണ് അസേസിയേഷനിലെ ശക്തമായ പ്രാതിനിത്യം വെളിപ്പെടുത്തുന്നതെന്നും ഇത് സഭയെ പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തിയുണ്ടെന്നുമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു രാഷ്ട്രീയാധികാരത്തോടും പ്രത്യേക മമതയോ വിദ്വേഷമോ സഭയ്ക്കില്ലെന്നും ബാവ വ്യക്തമാക്കി.