അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ ഗാനങ്ങള്‍ പുറത്തിറങ്ങി.

07:49 pm 2/3/2017

images (1)
കൊച്ചി: ആസിഫ് അലിയും ഭാവയും നായികാ മുഖ്യ കഥാപാത്രങ്ങളാക്കി രോഹിത് വി എസ് സംവിധാനം ചെയ്ത’അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’എന്ന ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. മ്യൂസിക്24*7 ആണ് ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറക്കിയത്. അജു വര്‍ഗീസ്, ശ്രിന്ദ, സൈജു ഗോവിന്ദ കുറുപ് എന്നിങ്ങനെ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. സമീര്‍ അബ്ദുള്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.

ഛായാഗ്രഹണം അഖില്‍ ജോര്‍ജും ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യുവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫോര്‍ എം എന്റര്‍ടൈന്‍മെന്റ്സിവന്റെ ബാനറില്‍ ആന്റണി ബിനോയ്, ബിജു പുളിക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.