സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു.

11:54 am 3/3/2017
download (2)

ഖാർത്തും: സുഡാനിൽ പുതിയ പ്രധാനമന്ത്രിയായി ബക്രി ഹസൻ സ്വാലിഹിനെ നിയമിച്ചു. 1989 ലെ അട്ടിമറിക്കുശേഷം അസാധുവാക്കിയ സ്ഥാനത്തേക്കാണു പ്രസിഡന്‍റ് ഒമർ അൽ-ബാഷിർ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചത്. പ്രസിഡന്‍റിന്‍റെ നാഷണൽ കോണ്‍ഗ്രസ് പാർട്ടിയുടെ എക്സിക്യൂട്ടീവ് ബ്യൂറോയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കു സ്വാലിഹിന്‍റെ പേര് നിർദേശിച്ചത്.

പ്രസിഡന്‍റ് ഹസനുമായി അടുപ്പമുള്ള സ്വാലിഹ് സുഡാൻ മന്ത്രിസഭയിൽ ആഭ്യന്തരം, പ്രതിരോധം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. ബാഷിർ ഷാഡോയിൽ ആർമി ജനറലായിരുന്നു സ്വാലിഹ്. നാഷണൽ സെക്യുരിറ്റി ആൻഡ് ഇന്‍റിലിജൻസ് വിഭാഗം മേധാവിയായും സ്വാലിഹ് പ്രവർത്തിച്ചിടുണ്ട്.