കോൽക്കത്ത: കോൽക്കത്തയിൽ 57 ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. പുതിയ 2000 രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അഞ്ചുപേർ പിടിയിലായി. കോൽക്കത്തയിലെ ഫാൻസി മാർക്കറ്റിൽ മൊബൈൽ ഫോണുകൾ വാങ്ങാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
സംശയം തോന്നിയ മൊബൈൽ ഫോണ്‍ കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് കമ്മീഷണർ വിശാൽ ഗാർഗ് പറഞ്ഞു. പിടികൂടിയ നോട്ട് കൂടുതൽ പരിശോധനകൾക്കായി വിദഗ്ധർക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.

