06:50 pm 3/3/2017

മിർസാപുർ: രാഹുൽ ഗാന്ധിയെ കൂട്ടുപിടിച്ച് അഖിലേഷ് യാദവിനെ ആക്രമിക്കാൻ നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും വൈദ്യുതി കടന്നുചെന്നിട്ടില്ലെന്ന രാഹുൽ ഗാന്ധിയുടെ മുൻകാല വിമർശനം പൊടിതട്ടിയെടുത്താണ് മോദിയുടെ ആക്രമണം.
അഖലിഷ് യാദവ് കഴിഞ്ഞ ദിവസം തന്നോട് പറഞ്ഞത് വൈദ്യുതിയുണ്ടോ എന്നത് വൈദ്യുത കന്പികളിൽ പിടിച്ചുനോക്കിയാൽ പ്രധാനമന്ത്രിക്കു മനസിലാകുമെന്നായിരുന്നു. എന്നാൽ അഖിലേഷിനെ അദ്ദേഹത്തിന്റെ പുതിയ സുഹൃത്ത് രാഹുൽ ഗാന്ധിയുടെ വിമർശനം ഞാൻ ഓർമിപ്പിക്കുകയാണ്. രാഹുലിന്റെ ആരോപണം യുപിയിൽ വൈദ്യുതി വയറുകൾ യഥേഷ്ടമുണ്ട്, എന്നാൽ വൈദ്യുതിമാത്രമില്ലെന്നായിരുന്നു. അഖിലേഷ് സുഹൃത്തിന്റെ കഴിഞ്ഞകാല വിമർശനം പരിശോധിക്കണമെന്നും മോദി പരിഹസിച്ചു.
എസ്പി, കോൺഗ്രസ്, ബിഎസ്പി പാർട്ടികളിൽനിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുന്ന ഉത്സവമായി തെരഞ്ഞെടുപ്പ് മാറിയെന്നും മോദി പറഞ്ഞു. മിർസാപുരിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
