വേള്‍ഡ് മലയാളി കൌണ്‍സില്‍ വനിതാ ഫോറം അന്തര്‍ദേശിയ പ്രോഗ്രാം മാര്‍ച്ച് നാലിന് .

07:56 am 4/3/2017
– ജിനേഷ് തമ്പി
Newsimg1_89999251
ന്യൂജഴ്‌സി: മാര്‍ച്ച് എട്ടിന് ആഘോഷിക്കുന്ന അന്തര്‍ദേശിയ വനിതാ ദിനത്തോടനുബന്ധിച്ചു ന്യൂജഴ്‌സി പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൌണ്‍സില്‍ വനിതാ ഫോറം മാര്‍ച്ച് നാലിന് അന്തര്‍ദേശിയ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് നാല് ശനിയാഴ്ച രാവിലെ അമേരിക്കന്‍ സമയം പത്തു മണിക്ക് വെബ് സെമിനാര്‍ വഴി ക്രമീകരിച്ചിരിക്കുന്ന ഈ പ്രോഗ്രാം “മാറ്റത്തിനെ വനിതകള്‍ സധൈര്യം നേരിടുക” എന്ന വിഷയത്തില്‍ ചര്‍ച്ചയും , ന്യൂജഴ്‌സി വനിതാ ഫോറം അടുത്ത് തന്നെ പ്രവര്‍ത്തനസജ്ജമാകുന്ന “മെന്‍റ്റര്‍” പ്രോഗ്രാമിനെയും പറ്റി സമഗ്രമായ അവലോകനം നടത്തും

ഡോ. മീന മൂര്‍ത്തി , മിസ്സിസ് ആനി കോലേത് എന്നിവര്‍ “മാറ്റത്തിനെ വനിതകള്‍ സധൈര്യം നേരിടുക” എന്ന വിഷത്തില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി പരിപാടിയില്‍ സംസാരിക്കും . ന്യൂ ജഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം പ്രസിഡന്റ് വിദ്യ കിഷോര്‍ “മെന്‍റ്റര്‍” പ്രോഗ്രാമിനെ പറ്റി സദസിനു വിശദീകരിക്കും .

ലോകത്തു എവിടെ നിന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും എന്ന രീതിയില്‍ നൂതനമായ വെബ് ടെക്‌നോളജി ഉപയോഗിച്ച് സംഘാടകര്‍ സജ്ജമാക്കിയിരിക്കുന്ന ഈ പ്രോഗ്രാം അമേരിക്കന്‍ സമയം ശനിയാഴ്ച രാവിലെ പത്തു മണി, (അതായത് ഇന്ത്യന്‍ സമയം വൈകിട്ട് 8:30 p.m , ബ്രിട്ടീഷ് സമയം ഉച്ച കഴിഞ്ഞു 3 p.m , ഗള്‍ഫ് മേഖലയില്‍ വൈകിട്ട് 7 p.m , തായ്ലന്‍ഡില്‍ 10:00 p.m) ഒരു മണിക്കൂര്‍ ദൈര്‍ഖ്യത്തില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്

പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദനെ ബന്ധപെടുക (Email : thangamaravindwmc@gmail.com, Phone 908-477-9895)

അന്തര്‍ദേശിയ വനിതാ ദിനത്തിനോട് അനുബന്ധിച്ചു ലോകമെമ്പാടുമുള്ള വനിതകളുടെ ക്ഷേമത്തിനും , പുരോഗതിക്കും വേണ്ടി വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂ ജഴ്‌സി വനിതാ ഫോറം നവീന ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോകമെമ്പാടുമുള്ള സദസിനെ ലക്ഷ്യമാക്കി ഇത്തരം വനിതാ ഷേമ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ വലിയ അഭിമാനം ഉണ്ടെന്നു ന്യൂ ജഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, വനിതാ ഫോറം പ്രസിഡന്റ് വിദ്യ കിഷോര്‍, സെക്രട്ടറി ഷൈനി രാജു എന്നിവര്‍ അഭിപ്രായപ്പെട്ടു

വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ വനിതാ ഫോറം പ്രസിഡന്റ് ആലിസ് ആറ്റുപുറം , ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍പേഴ്‌സണ്‍ തോമസ് മൊട്ടക്കല്‍, അമേരിക്ക റീജിയന്‍ പ്രസിഡന്റ് പി സി മാത്യു, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ , അമേരിക്ക റീജിയന്‍ സെക്രട്ടറി കുര്യന്‍ സഖറിയ, അമേരിക്കന്‍ റീജിയന്‍ ട്രഷറര്‍ ഫിലിപ്പ് മാരേട്ട് , അമേരിക്ക റീജിയന്‍ ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ, ഗ്ലോബല്‍ യൂത്ത് പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍ എന്നിവര്‍ വനിതാ ഫോറത്തിന്റെ ഈ സംരഭത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നു

പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്ന മറ്റു വനിതാ ഫോറം എക്‌സിക്യൂട്ടീവ് മെംബേര്‍സ് , ന്യൂജഴ്‌സി പ്രൊവിന്‍സ് വൈസ് പ്രസിഡന്റ് സോഫി വില്‍സണ്‍, വൈസ് ചെയര്‍മാന്‍ ഡോ. എലിസബത്ത് മാമ്മന്‍ പ്രസാദ്, ചാരിറ്റി പ്രെസിഡ്ന്റ് രുഗ്മിണി പദ്മകുമാര്‍ , ട്രഷറര്‍ ശോഭ ജേക്കബ് , അഡൈ്വസറി മെമ്പര്‍ ഷീല ശ്രീകുമാര്‍ , ജിനു അലക്‌സ് എന്നിവരാണ്

അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരാക് ഒബാമ മാര്‍ച്ച് മാസത്തിനെ വനിതകളുടെ ചരിത്ര പ്രധാനമായ മാസം എന്ന് അടുത്തയിടെ വിശേഷിപ്പിച്ചിരുന്നു . ലോകമാസകലം വനിതകളുടെ സുരക്ഷക്കും, പുരോഗതിക്കും കൂടുതല്‍ ശബ്ദങ്ങള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഏറെ പ്രശംസ അര്‍ഹിക്കുന്നു എന്ന് അനേകര്‍ അഭിപ്രായപ്പെട്ടു

വാര്‍ത്ത – ജിനേഷ് തമ്പി