ടെക്‌സസ് 181ാം സ്വാതന്ത്ര്യദിനം ആചരിച്ചു

08:02 am 4/3/2017

– പി.പി. ചെറിയാന്‍
Newsimg1_31383494
ഓസ്റ്റിന്‍ : 1836 മാര്‍ച്ച് 2ന് മെക്‌സിക്കൊ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് സ്വതന്ത്ര സംസ്ഥാനമായി തീര്‍ന്ന ടെക്‌സസിന്റെ 181ാം വാര്‍ഷികം സംസ്ഥാനം ഒട്ടാകെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 1845ല്‍ യുണൈറ്റ് സ്റ്റേറ്റ്‌സ് രൂപീകരിക്കുന്നതുവരെ ഒമ്പതു കൊല്ലം ടെക്‌സസ് റിപ്പബ്ലിക്കായാണ് അറിയപ്പെട്ടിരുന്നത്.

1845ല്‍ യൂണിയനിലെ 28ാമത് ലോണ്‍സ്റ്റാര്‍ സ്റ്റേറ്റായി ടെക്‌സസ് മാറി.1836ല്‍ ടെക്‌സസ് സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ റിപ്പബ്ലിക്കന്റെ താല്ക്കാലിക പ്രസിഡന്റായി ഡേവിഡ് ജി. ബര്‍നാടാണ് അവരോധിതനായത്. അടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ സാം ഹൂസ്റ്റണ്‍ ടെക്‌സസ് റിപ്പബ്ലിക്കന്‍ പ്രഥമ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ടെക്‌സസ് റവലൂഷനില്‍ വീര മൃത്യു വരിച്ച ജവാന്മാര്‍ക്ക് ഈസ്റ്റ് ഓസ്റ്റിന്‍ സ്റ്റേറ്റ് സെമട്രിയില്‍ അഭിവാദ്യം അര്‍പ്പിച്ചു. ഇന്ന് ടെക്‌സസ് സംസ്ഥാനത്തു പൊതുഅവധി ദിവസമായിരുന്നു.