അമേരിക്കയുടെ നേര്‍ക്കാഴ്ച്ചകളുമായി യൂ.എസ്. വീക്കിലി റൗണ്ടപ്പ്

08:07 am 4/3/2017
– വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
Newsimg1_47294567
ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ക്ക് മുന്നില്‍ ഈയാഴ്ച്ചത്തെ യൂ.എസ്. വീക്കിലി റൗണ്ടപ്പ് എത്തുന്നത്, ലോക പ്രശസ്ത പ്രശസ്തമായ ഓസ്ക്കാര്‍ അവാര്‍ഡ് വിശേഷങ്ങള്‍ മുതല്‍ ചിക്കാഗോയിലെ ഓട്ടോ വരെയുള്ള കാഴച്ചകളുമായാണ്. കഴിഞ്ഞാഴ്ച്ച നടന്ന ഓസ്ക്കാര്‍ അവാര്‍ഡ് നിശയുടെ പ്രസക്ത ഭാഗങ്ങള്‍ സംപ്രേഷണം ചെയ്യും. അതോടൊപ്പം അമേരിക്ക ചന്ദ്ര ദൗത്യവുമായി വിക്ഷേപിച്ച സ്‌പേസ് എക്‌സിന്റെ ലോന്‍ജിങ്ങ് വിശേഷങ്ങളും ഉണ്ടാകും.

അമേരിക്കയെ, പ്രത്യേകിച്ച് ഇന്ത്യന്‍ അമേരിക്കന്‍ ജനതയെ ദു:ഖത്തിലാഴ്ത്തി കൊണ്ട്, കാന്‍സസിലെ ഒലാത്തയില്‍ വംശീയ വെറിയനാല്‍ മരണപ്പെട്ട ശ്രീനിവാസന്റെ വിഷയത്തെ കുറിച്ച് ഒരു പ്രത്യേക വാര്‍ത്തയും ഈ വാരത്തെ യൂ.എസ്. റൗണ്ടപ്പില്‍ ഉണ്ടാകും. തുടര്‍ന്ന് ചിക്കാഗോയിലെ ഓട്ടോ ഷോയുടെ വിശേഷങ്ങളുമായി അനു ജോര്‍ജും നമ്മുടെ മുന്നിലെത്തും.
എല്ലാ ശനിയാഴ്ച്ചയും രാവിലെ 8 മണിക്ക് (ന്യൂയോര്‍ക്ക് സമയം ഡിഷ് നെറ്റ്വര്‍ക്കിലും) രാവിലെ 7 മണിക്ക് (ന്യൂയോര്‍ക്ക് സമയം ഐ.പി.ടി.വി. പ്ലാറ്റ്‌ഫോമിലും) ഏഷ്യനെറ്റ് മെയിന്‍ ചാനലില്‍ യൂ.എസ്. വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യും.

കൂടുല്‍ വിവരങ്ങള്‍ക്ക്:
രാജു പള്ളത്ത് 7324299529