ചൈനയിലെ ജിയാൻങ്സു പ്രവിശ്യയിലെ ജിയാൻഷി ഗ്രാമത്തിൽ 160 ദന്പതികൾ വേർപിരിയുന്നു

08:27 am 4/3/2017

download (1)
ബെയ്ജിംഗ്:ആധുനികവത്കരണത്തിനായി സർക്കാർ ജിയാൻഷിയിലെ സ്ഥലങ്ങൾ ഏറ്റെടുക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ദന്പതികളെക്കാൾ കൂടുതൽ നഷ്ടപരിഹാരം തനിച്ച് ജീവിക്കുന്നവർക്കു ലഭിക്കും. ഇക്കാരണത്താലാണ് ദന്പതികൾ വേർപിരിയാൻ ഒരുങ്ങുന്നത്.

വേർപിരിയുന്നവർക്ക് രണ്ട് പുതിയ വീടും 12 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാരന്പര്യമായി പ്രദേശത്ത് ജീവിക്കുന്നവരും ഇതോടെ സർക്കാർ നൽകിയ പുതിയ വീട്ടിലേക്കു മാറി താമസിക്കേണ്ടിവരും. ദന്പതികൾക്കു 220 ചതുരശ്ര മീറ്റർ വീട് മാത്രമാണ് ലഭിക്കുന്നത്.