08:37 am 4/3/2017
പോർട്ട് യു പ്രിൻസ്: ഹെയ്തി മുൻ പ്രസിഡന്റ് റെനെ പ്രെവൽ(74) അന്തരിച്ചു. രണ്ടുവട്ടം ഹെയ്തിയുടെ പ്രസിഡന്റായിരുന്നു. മരണകാരണം പുറത്തുവിട്ടിട്ടില്ല.
1996 മുതൽ 2001വരെയും 2006 മുതൽ 2011 വരെയും ഹെയ്തിയുടെ പ്രസിഡന്റായിരുന്നു പ്രെവൽ. 1991 ൽ ഹെയ്തിയുടെ പ്രധാനമന്ത്രി പദവും അദ്ദേഹം വഹിച്ചിരുന്നു.