രാമക്ഷേത്ര നിർമാണത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു തൊഗാഡിയ

08:40 am 5/3/2017
download

മഥുര: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നു വിഎച്ച്പി നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ. അല്ലെങ്കിൽ ഇക്കാര്യത്തിൽ തങ്ങൾക്ക് തീരുമാനമെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിർമാണത്തിൽ കേന്ദ്രസർക്കാരിന്‍റെ താത്പര്യക്കുറവിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് തൊഗാഡിയ യുപിയിലെ മഥുരയിൽ ഇക്കാര്യം വ്യക്തമാക്കിയത്.