08:43 am 5/3/2017

ഇസ്താംബൂൾ: സിറിയൻ യുദ്ധവിമാനം തുർക്കി അതിർത്തിയിൽ തകർന്നു വീണു. മിഗ്-23 യുദ്ധവിമാനമാണ് തകർന്നുവീണത്. പൈലറ്റ് പാരച്യൂട്ട് വഴി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്തുന്നതിനായി തെരച്ചിൽ തുടങ്ങിയെന്നും തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദ്രിം പറഞ്ഞു.
സിറിയൻ അതിർത്തിയിലെ വിമതമേഖലയിൽ ബോംബാക്രമണം നടത്താൻ പോയ വിമാനമാണ് തകർന്നു വീണതെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സിറിയൻ സൈന്യം പുറത്തുവിട്ടിട്ടില്ല. ശനിയാഴ്ച വൈകുന്നേരം 6.30 നായിരുന്നു വിമാനം തകർന്നു വീണത്. യന്ത്രത്തകരാറാണ് വിമാനം തകരാൻ കാരണമെന്നും തുർക്കി സൈനിക വൃത്തങ്ങൾ അറിയിച്ചു.
