ദുബായ്: ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പ് ഡബിൾസ് ഫൈനലിൽ രോഹൻ ബൊപ്പണ്ണ- മാർസിൻ മറ്റോവസ്കി സഖ്യത്തിന് തോൽവി. റൊമാനിയ-ഡച്ച് ജോഡിയായ ഹോറിയ തെകാവു-ജൂലിയൻ റോജർ സഖ്യത്തോടാണ് ബൊപ്പണ്ണയുടെ തോൽവി. സ്കോർ: 6-4, 3-6, 3-10.
ഇരു ടീമും ഒരോ സെറ്റുകൾ വീതം നേടിയപ്പോൾ ട്രൈബേക്കറിലാണ് വിജയിയെ നിശ്ചയിച്ചത്.