07:15 pm 5/3/2017

നിസ്വ: കൊല്ലം സ്വദേശിയെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെി. മൂന്നാക്കര ഹാംഗസ് ഭവനില്‍ സുന്ദരത്തിെൻറ മകന് ആന്റണി ബോസ് (40) ആണ് മരിച്ചത്. അല്‍ അത്യാബ് ബേക്കറിയുടെ നിസ്വ ബ്രാഞ്ചില്‍ ജീവനക്കാരനായിരുന്നു.
പുലര്‍ച്ചെ മുറിയില്‍ ഒപ്പം താമസിച്ചിരുന്നയാള്‍ ജോലിക്ക് പോയ ശേഷമാണ് ആത്മഹത്യ നടന്നതെന്ന് കരുതുന്നു. ഏഴുമാസം മുമ്പാണ് നാട്ടില്‍ നിന്ന് തിരിച്ചത്തെിയത്. സ്വര്‍ണം മാതാവും ലാലി ഭാര്യയുമാണ്. ആന്‍ലിയ ഏകമകളാണ്. രണ്ട് സഹോദരന്മാര് ഒമാനിലുണ്ട്.
