ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. അനുസ്മരണം 2017 മാര്‍ച്ച് 12ന്

09:33 pm 5/3/2017
Newsimg1_39313557
നിയമസഭാ സാമാജികന്‍, രാഷ്ട്രീയനേതാവ്, സാമൂഹ്യ പ്രവര്‍ത്തകന്‍, സമുദായ സ്‌നേഹി, അദ്ധ്യാപകന്‍ , സഹകാരി എന്നിങ്ങനെ വിവിധ തുറകളില്‍ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച ഉഴവൂരിന്റെ പ്രീയങ്കരാനയ ജനനായകന്‍ ഇ.ജെ. ലൂക്കോസ് എള്ളങ്കില്‍ എക്‌സ്.എം.എല്‍.എ. നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിട്ട് 2017 മാര്‍ച്ച് 12ന് 5 വര്‍ഷം പൂര്‍ത്തിയാകുന്നു. അദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ഉചിതമായ രീതിയില്‍ ഒരു അനുസ്മരണ സമ്മേളനം ഉഴവൂരില്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും, ഉഴവൂര്‍ പൗരാവലിയും ചേര്‍ന്ന് സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 12 ഞായറാഴ്ച്ച വൈകിട്ട് 4:00ന് വി. കുര്‍ബാന, ഒപ്പീസ്, മന്ത്രാ പ്രാര്‍ത്ഥനകള്‍ എന്നിവയെ തുടര്‍ന്ന് 5.30ന് പാരിഷ് ഹാളില്‍ വച്ച് അനുസ്മരണ പൊതുസമ്മേളനം നടത്തും. ഇടവക വികാരി റവ.ഫാ. തോമസ് പ്രാലേലിന്റെ അധ്യക്ഷതയില്‍ കൂടുന്ന സമ്മേളനം മുന്‍ മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ എം.എല്‍.എ. സുരേഷ്കുറുപ്പ്, കെ.സി. ജോസഫ് എം.എല്‍.എ., മോന്‍സ് ജോസഫ് എം.എല്‍.എ., ഉഴവൂര്‍ വിജയന്‍, വികാരി ജനറാള്‍ റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എകസ്.എം.എല്‍.എ. തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തും.