ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു.

9:18 am 6/3/2017
images (2)

സീയുൾ: അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷി​​​​ൻ​​​​സോ ആ​​​​ബെയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തര കൊറിയ തൊടുത്തുവിട്ട നാലു മിസൈലുകൾ 1000 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജപ്പാൻ കടലിൽ പ​​തിച്ചു. പ്രദേശിക സമയം തിങ്കളാഴ്ച രാവിലെ 07:36ന് ചൈനയുമായി അതിർത്തി പങ്കിടുന്ന തോംചാംഗ്റി മേഖലയിൽ നിന്നായിരുന്നു വിക്ഷേപണമെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

കഴിഞ്ഞമാസവും ഉത്തര കൊറിയ മിസൈൽ പരീക്ഷണം നടത്തിയിരുന്നു. വ​​​​ട​​​​ക്ക​​​​ൻ പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ ബം​​​​ഗ്യോ​​​​ൻ എ​​​​യ​​​​ർ​​​​ബേ​​​​സി​​​​ൽ​​​​നി​​​​ന്നു വി​​ക്ഷേ​​പി​​ച്ച ബാ​​​​ലി​​​​സ്റ്റി​​​​ക് മി​​​​സൈ​​​​ൽ 500 കി​​ലോ​​മീ​​റ്റ​​ർ താ​​ണ്ടി ജ​​പ്പാ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ പ​​തിക്കുകയായിരുന്നു.