09:20 am 6/3/2017
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് അച്ഛനും മകളും മരിച്ചു. നയിം അൻസാരി(52) മകൾ നേഹ അൻസാരി(22) എന്നിവരാണ് മരിച്ചത്. ഹൗറയിലെ മൗഖലിക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ ബസ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് തെറുപ്പിക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടം നടന്ന ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.