കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു

09:48 pm 6/3/2017
download
ന്യൂ​ഡ​ൽ​ഹി: കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലും വി​വി​ധ ജി​ല്ലാ കോ​ട​തി​ക​ളി​ലും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള വി​ല​ക്കി​നെ​തി​രേ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ (കെ​യു​ഡ​ബ്ല്യു​ജെ) ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റി​വ​ച്ചു. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് ഈ ​മാ​സം 20നു ​പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​ൽ കേ​സ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ വി. ​ഗി​രി ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജ​സ്റ്റീ​സ് പി.​സി. ഘോ​ഷ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

എ​ന്നാ​ൽ, കേ​സ് നീ​ട്ടി​ക്കൊ​ണ്ടു പോ​കാ​നാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ശ്ര​മ​മെ​ന്നു കെ​യു​ഡ​ബ്ല്യു​ജെ​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ വി​ൽ​സ് മാ​ത്യൂ​സ് വാ​ദി​ച്ചു.