ഇന്ത്യ പ്രസ് ക്ലബ് വി. പി. രാജു പള്ളത്തിന് സ്വീകരണം നല്‍കി

09:59 0m 6/3/2017
– പി.പി. ചെറിയാന്‍
Newsimg1_58986644
ഗാര്‍ലന്റ് (ഡാലസ്) : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ വൈസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി ഡാലസില്‍ എത്തി/ വൈസ് പ്രസിഡന്റ് രാജു പള്ളത്തിന് (ന്യുയോര്‍ക്ക്) ഡാലസ് ഐപിസിഎന്‍എ പ്രവര്‍ത്തകര്‍ ഊഷ്മള സ്വീകരണം നല്‍കി.മാര്‍ച്ച് 4 ശനിയാഴ്ച ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബിജിലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് സ്വാഗതം ആശംസിച്ചു.

ഐപിസിഎന്‍എ ഡാലസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളെ രാജു പള്ളത്ത് പ്രത്യേകം പ്രശംസിച്ചു. ഓഗസ്റ്റ് അവസാനവാരം ഷിക്കാഗൊയില്‍ നടക്കുന്ന ദേശീയ സമ്മേളനം വന്‍ വിജയമാക്കുന്നതിന് എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് രാജു അഭ്യര്‍ത്ഥിച്ചു. ഐപിസിഎന്‍എ നാഷണല്‍ സെക്രട്ടറി പി. പി. ചെറിയാന്‍, മുന്‍ പ്രസിഡന്റുമാരായ ഏബ്രഹാം തെക്കേമുറി, സണ്ണി മാളിയേക്കല്‍, പി. സി. മാത്യു(ഡബ്ല്യുഎംസി) രാജന്‍ മേപ്പുറം(പ്രവാസി മലയാളി ഫെഡറേഷന്‍) ജോസന്‍ ജോര്‍ജ് (കെഎല്‍എസ്) തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ബെന്നി ജോണിന്റെ നന്ദി പ്രകാശനത്തിനുശേഷം പ്രത്യേക ഡിന്നറും ക്രമീകരിച്ചിരുന്നു.