ഇന്ത്യന്‍ സിനിമലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഒരു വര്‍ഷവും കഴിഞ്ഞ് 9 മാസത്തോളമായി ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്നത്. ഇപ്പോള്‍ ഏപ്രിൽ 28ആണ് ബാഹുബലി 2 തിയറ്ററുകളിലെത്തുമെന്ന് അണിയറക്കാര്‍ അറിച്ചിരിക്കുന്നത്. അതിന് മുന്‍പായി സിനിമയുടെ ട്രെയിലർ മാർച്ച് 15ന് പുറത്തിറങ്ങും.
മുംബൈയിൽ നടക്കുന്ന വലിയ ചടങ്ങിൽ ബോളിവുഡ്, തമിഴ്, മലയാളം സിനിമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. അന്നപൂർണ സ്റ്റുഡിയോസില്‍ ട്രെയിലറിന്റെ അവസാനഘട്ട പണിപ്പുരയിലാണ് സംവിധായകന് രാജമൗലി എന്നാണ് റിപ്പോര്‍ട്ട്.

