രണ്ടു വയസുകാരന്റെ നഗ്‌ന ചിത്രം ഫേസ്ബുക്കിലിട്ടതിന് 30 വര്‍ഷം ജയില്‍ ശിക്ഷ!

08:01 pm 7/3/2017

– പി.പി.ചെറിയാന്‍
Newsimg1_29130723
ടെക്സസ്: രണ്ടു വയസ്സുള്ള ആണ്‍ കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയതിന് കോടതി നല്‍കിയ ശിക്ഷ 360 മാസത്തെ ജയില്‍വാസം.ടെക്സസ് മിനറല്‍ വെല്‍സില്‍ നിന്നുള്ള 57 വയസ്സുകാരന്‍ ജിമ്മി ഗോര്‍ഡനെയാണ് മാര്‍ച്ച് 7 തിങ്കളാഴ്ച യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് ഇ ഗോഡ്ബെ 30 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.2016 മാര്‍ച്ചിലായിരുന്നു സംഭവം.

സ്വന്തം പേരക്കുട്ടിയുടെ നഗ്‌ന ചിത്രം ഫേസ്ബുക്കിലൂടെ മറ്റൊരാള്‍ക്ക് അയച്ചുകൊടുത്തതാണ് ജിമ്മിയുടെ പേരില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട കുറ്റം.സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ കടന്നുവന്ന പേരകുട്ടിയുടെ ചിത്രമാണ് സംഭാഷണ മ്ദ്ധ്യേ പകര്‍ത്തിയെടുത്ത് സുഹൃത്തിന് അയച്ചു കൊടുത്തതെന്ന വാദം കോടതി നിരാകരിച്ചു.

കുട്ടികളെ ചൂഷണം ചെയ്യുന്നത് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി 2016 മെയ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നടത്തിയ അന്വേഷണത്തിലാണ് ചിത്രം കണ്ടെത്തിയതും ഡേവിഡിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതും തുടര്‍ന്ന് 2016 ജൂണില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും. നിസ്സാരകരമായി തോന്നാമെങ്കിലും ഇത്തരം സംഭവങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്നതിന്റെ സൂചനയാണ് ഈ സംഭവം നല്‍കുന്നത്.