09:34 am 8/3/2017
സന: യെമനിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. യമനിലെ പ്രാദേശിക ഭരണകൂടമാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. ബയ്ദാസ്ഖ്വിഫ ജില്ലയിലെ യക്‌ലയിലാണ് സംഭവം. ഇവിടെ ആടുകളെ മേയ്ച്ചുകൊണ്ടിരുന്ന കുട്ടികളാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. സഹോദരങ്ങളായ മുഹമ്മദ് അൽ ഖൊബ്സെയും അഹമ്മദ് അൽ ഖൊബ്സെയുമാണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ജനുവരി 29നും ഇവിടെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ ആക്രമണം സംബന്ധിച്ച വിവരങ്ങൾ അമേരിക്ക നിഷേധിച്ചു.