വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി.

03:08 pm 8/3/2017
download
പാലക്കാട്​: വാളയാറിൽ സഹോദരിമാരുടെ മരണം അന്വേഷിച്ച പൊലീസ്​ ഉദ്യോഗസ്​ഥനെ ചുമതലയിൽ നിന്നുമാറ്റി. സംഭവം അന്വേഷിച്ച വാളയാർ എസ്​.​െഎയെയാണ്​ ​അന്വേഷണ ചുമതലയിൽ നിന്ന്​ മാറ്റിയത്​. മൂത്തകുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ വൻ പരാതികൾ ഉയർന്ന സാഹചര്യത്തിലാണ്​ നടപടി​.

നാർക്കോട്ടിക്​ ഡി.വൈ.എസ്​.പി എം.ജെ സോജ​െൻറ നേതൃത്വത്തിലുള്ള സംഘത്തിനാണ്​ ​പുതിയ അന്വേഷണചുമതല. ഇരു കുട്ടികളുടെയും മരണം സംബന്ധിച്ച വിവരങ്ങൾ ഇനി സോജ​െൻറ നേതൃത്വത്തിലുളള പുതിയ സംഘം​ അന്വേഷിക്കും. കൂടാതെ മൂന്നുദിവസത്തിനുള്ളിൽ മലപ്പുറം എസ്​.പിക്ക്​ വാളയാറിലെ മൂത്ത കുട്ടിയുടെ മരണവുമായി ബന്ധ​െപ്പട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി റി​പ്പോർട്ട്​ സമർപ്പിക്കാനും നിർദ്ദേശമുണ്ട്​.