ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നൃത്തം.

09:27 pm 8/3/2017

ജോര്‍ജ് ജോണ്‍
Newsimg1_29439416
ഫ്രാങ്ക്ഫര്‍ട്ട്: ലോക വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ ന|ത്തം ചെയ്യാന്‍ അവസരം. യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ ഇന്ത്യന്‍ നര്‍ത്തകി ഐശ്വര്യ രജനികാന്താണ് ഈ ന|ത്തം അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് യുഎന്നില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയവും അമേരിക്കന്‍ തമിഴ് സംഘവുമാണ് സംഘാടകര്‍. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായാണ് ഐശ്വര്യ യുഎന്നില്‍ ന|ത്തം ചെയ്യുന്നത്. എംഎസ് സുബ്ബലക്ഷ്മിയുടെ ‘മൈത്രിം ബജത’യിലെ വരികള്‍ക്കാണ് ഐശ്വര്യ ചുവടു വെയ്ക്കുന്നത്. 190 ലോക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ പരിപാടിയില്‍ പങ്കെടുക്കും. ഇത് ഇന്ത്യന്‍ നൃത്തത്തിനും വനിതക്കും കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.