09:27 pm 8/3/2017

ചിക്കാഗോ: ക്നാനായ റീജിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരിയേജ് കോഴ്സ് മാര്‍ച്ച് 3,4,5 തിയ്യതികളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 49 യുവജനങ്ങള്‍ പങ്കെടുത്ത ഈ മൂന്നു ദിവസത്തെ കോഴ്സില്‍, വിവാഹിതരാകുവാന്‍ പോകുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ചകളും നടത്തപ്പെട്ടു.
ക്നാനായ റീജിയന് ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. പോള്‍ ചാലിശ്ശേരില്‍ , ഫാമിലി കമ്മീഷന് ഡയറക്ടര്‍ ടോണി പുല്ലാപ്പള്ളി, ഡോ. അജിമോള്‍ പുത്തെന്പുരയില്, ബെന്നി കാഞ്ഞിരപ്പാറ, തമ്പി & ഷൈനി വിരുത്തികുളങ്ങര, ടോം മൂലയില്‍, ജോണി തെക്കേപറമ്പില്‍, ടോമി മേത്തിപ്പാറ, ജിന്‍സ് & ഷിന പുത്തന്‍പുരയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
അമേരിക്കയിലോ, നാട്ടിലോ വച്ച് വിവാഹിതാരാകുവാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ യുവജനങ്ങളും പ്രീ മാര്യേജ് കോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കണം എന്ന് ക്നാനായ റീജിയന് ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ അറിയിച്ചു. ക്നാനായ റീജിയണിലെ അടുത്ത പ്രീ മാരിയേജ് കോഴ്സ് ഒക്ടോബര്‍ 20, 21, 22 തിയ്യതികളില്‍ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 6302055078 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
സ്റ്റിഫന്‍ ചൊള്ളമ്പേല്‍ (പിആര്‍ഒ) അറിയിച്ചതാണിത്.
