ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി.

06:37 pm 9/3/2017

images (5)

ഗാലെ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 312 റണ്‍സിന് പുറത്തായി. ഇതോടെ ലങ്കയ്ക്ക് 182 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു. ലങ്ക ഒന്നാം ഇന്നിംഗ്സിൽ 494 റണ്‍സ് നേടിയിരുന്നു. മൂന്നാം ദിനം മഴമൂലം മത്സരം നേരത്തെ അവസാനിപ്പിച്ചു.

മുഷ്ഫിഖുർ റഹീം (85), സൗമ്യ സർക്കാർ (71), തമീം ഇക്ബാൽ (57) എന്നിവർ ബംഗ്ലാദേശ് നിരയിൽ അർധ സെഞ്ചുറി നേടി. ലങ്കയ്ക്ക് വേണ്ടി ദുൽറുവാൻ പെരേരയും രങ്കന ഹെരാത്തും മൂന്ന് വീതം വിക്കറ്റുകൾ നേടി.