ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന അഞ്ചു നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്പോൾ കോൺഗ്രസ് ഉപാധ്യക്ഷ സോണിയ ഗാന്ധി ഇന്ത്യയിൽ ഉണ്ടാവില്ല. ചികിത്സയ്ക്കായി വിദേശത്തേക്കുപറന്ന കോൺഗ്രസ് ഉപാധ്യക്ഷ രണ്ടാഴ്ചകൾക്കു ശേഷം മാത്രമേ ഇന്ത്യയിൽ തിരിച്ചെത്തുകയുള്ളെന്നാണ് അറിയുന്നത്. പതിവ് ആരോഗ്യ പരിശോധനകൾക്കായാണ് ഡോക്ടർമാരുടെ നിർദേശപ്രകാരം അവർ വിദേശത്തേക്കുപോയത്.
കഴിഞ്ഞ ചൊവ്വാഴ്ച വിദേശത്തേക്കുപോയതായാണ് അറിയുന്നത്. വരുന്ന 22 ന് തിരിച്ചെത്തുമെന്നും പ്രതീക്ഷിക്കുന്നു. സോണിയയുടെ ചികിത്സ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പാർട്ടി തയാറായിട്ടില്ല. ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന സോണിയ യുപിയിലെ സ്വന്തം മണ്ഡലമായ റായ്ബറേലിയിൽപോലും പ്രചാരണത്തിന് എത്തിയിരുന്നില്ല.