സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു

11:55 am 10/3/2017
images (2)

സന്തോഷ് ഏച്ചിക്കാനം തിരക്കഥ എഴുതുന്ന സിനിമയില്‍ സുരാജ് നായകനാകുന്നു. സബാഹ് ആണ് സിനിമയുടെ സംവിധായകന്‍.
ജലക്ഷാമം കൊണ്ടു പൊറുതി മുട്ടുന്ന പരുത്തിപ്പുള്ളി എന്ന ഉള്‍നാടന്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ. ജലത്തെ അമൂല്യമായി കാണുന്ന സുബ്രഹ്‍മണ്യന്‍ എന്ന കേന്ദ്രകഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. റെയിൻഡ്രോപ്സ് ഫിലിംസിന്റെ ബാനറിൽ ജുനൈദ് ആണ് സിനിമ നിർമിക്കുന്നത്.