കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​

12:50 pm 10/3/2017

download (2)

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതിക്ക്​ മുമ്പാകെ ഹാജരാകാതിരുന്ന ​ കൊൽക്കത്ത ​ ഹൈകോടതി ജഡ്​ജി സി.എസ്​ കർണനെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു. കൊൽക്കത്ത പൊലീസ്​ മേധാവിയോട്​ കർണനെ മാർച്ച്​ 31ന്​ സുപ്രീംകോടതിയിൽ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു.

സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ്​ മോശം പെരുമാറ്റത്തെ തുടർന്ന്​ കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയിരുന്നത്​. നിരവധി സിറ്റിങ്​​ ജഡ്​ജിമാർക്കും വിരമിച്ച ജഡ്​ജിമാർക്കുമെതിരെ അഴിമതി ആരോപണമുന്നയിച്ച്​ പ്രധാനമന്ത്രിക്ക്​ കത്തെഴുതി എന്ന കുറ്റവും കർണനെതിരെയുണ്ട്​.

കുടുംബത്തെ അപകീർത്തി​െപ്പടുത്തുകയും ഭർത്താവിനെതിരെ ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്ന്​ കാണിച്ച്​ മദ്രാസ്​ ​ൈഹകോടതി സിറ്റിങ്​​ ജഡ്​ജിയുടെ ഭാര്യയും ജസ്​റ്റിസ്​ കർണനെതിരെ സുപ്രീംകോടതിയിൽ പരാതി നൽകിയിരുന്നു.

തുടർന്ന്​ നീതിന്യായ ചരിത്രത്തി​ലാദ്യമായി​ ​ൈഹകോടതി സിറ്റിങ്​​ ജഡ്​ജിക്ക്​ കോടതിയലക്ഷ്യത്തിന്​ സുപ്രീം​േകാടതി നോട്ടീസ്​ നൽകി​. ഫെബ്രുവരിയിൽ കോടതിയിൽ ഹാജരാകാനായിരുന്നു നോട്ടീസ്​. എന്നാൽ, കർണൻ ഹാജരായില്ല. ദലിതനായതിനാൽ തന്നെ ലക്ഷ്യമിട്ട്​ ആക്രമിക്കുകയാണെന്ന്​ ആരോപിച്ച്​ സുപ്രീംകോടതിക്ക് ​കത്തു നൽകുകയാണ്​ കർണൻ ചെയ്​തത്​.

നേരത്തെ, മദ്രാസ്​ ഹൈകോടതിയിലെ ജഡ്​ജിമാരിൽനിന്ന്​ പരാതി ലഭിച്ചതിനെ തുടർന്നാണ്​ കർണനെ മദ്രാസ്​ ​ൈഹകോടതിയിൽ നിന്ന്​ കൊൽക്കത്ത ഹൈകോടതിയി​േലക്ക്​ സ്​ഥലം മാറ്റിയത്​.