പ്രശസ്ത സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍

09:18 am 11/3/2017

Newsimg1_30001975
ന്യൂയോര്‍ക്ക്: മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട് (ന്യൂയോര്‍ക്ക്) സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് സനല്‍കുമാര്‍ ശശിധരന്റെ “സെക്‌സി ദുര്‍ഗ്ഗ’ തെരഞ്ഞെക്കപ്പെട്ടിരിക്കുന്നു. മാര്‍ച്ച് 21, 22 തീയതികളില്‍ സംവിധായകന്‍ പങ്കെടുക്കുന്ന രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ ആദ്യവാരം ലോസ് ആഞ്ചലസിലെ ഇന്‍ഡ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഇതേ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റോടര്‍ഡാമിലെ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയ്ക്കുള്ള “ഹൈവോസ് ടൈഗര്‍’ അവാര്‍ഡ് നേടിയിട്ടുണ്ട് “സെക്‌സി ദുര്‍ഗ്ഗ’.

സനല്‍കുമാര്‍ ശശിധരന്റെ “ഒരാള്‍പ്പൊക്കം’, “ഒഴിവുദിവസത്തെ കളി’ എന്നീ സിനിമകള്‍ കേരള സ്‌റ്റേറ്റ് അവാര്‍ഡുകള്‍ ഉള്‍പ്പടെ പല ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകളും നേടി ശ്രദ്ധിക്കപ്പെട്ടവയാണ്.