09:42 am 11/3/2017
മോസ്കോ: സൈനിക ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി റഷ്യ പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുവാൻ ഒരുങ്ങുന്നു. നൊവോബ്രിസ്ക് എയർക്രാഫ്റ്റ് പ്രൊഡക്ഷൻ അസോസിയേഷനുമായി ഇതു സംബന്ധിച്ച കരാർ റഷ്യൻ പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു. 92 സുഹോയി സു-34 യുദ്ധവിമാനങ്ങൾ വാങ്ങുവാനാണ് റഷ്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ 16 വിമാനങ്ങൾ ഈ വർഷം തന്നെ സൈന്യത്തിന്‍റെ ഭാഗമാകുമെന്നു പ്രതിക്ഷിക്കുന്നതായി പ്രതിരോധസഹമന്ത്രി യുറിയ് ബോറിസോവ് പറഞ്ഞു.
ഒൻപതു വിമാനങ്ങളുടെ നിർമാണങ്ങൾ അവസാന ഘട്ടത്തിലാണെന്നും സിറിയയിൽ യുദ്ധം ചെയ്യാൻ ഏറ്റവും അനുയോജ്യമായ യുദ്ധവിമാനങ്ങളാണ് സു-34 എന്നും ബോറിസോവ് പറഞ്ഞു. 2014ലാണ് സു-34 വിമാനങ്ങൾ റഷ്യൻ സൈന്യത്തിന്‍റെ ഭാഗമായത്.