മണിപ്പൂരിന്റെ ഉരുക്ക് ഇറോം ശർമിള തോറ്റു.

10:01 am 11/3/2017

download (5)
ഇംഫാൽ: മണിപ്പൂരിൽ പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് നേതാവും മനുഷ്യാവകാശ പ്രവർത്തകയുമായ ഇറോം ശർമിളക്ക് തോൽവി.. തൗബാൽ മണ്ഡലത്തിൽ മുഖ്യമന്ത്രി ഇബോബി സിംഗിനെതിരേയാണ് അവർ മത്സരിച്ചത്.

ആദ്യ മണിക്കൂറിലെ ലീഡ് നില പുറത്തുവന്നപ്പോൾ കോണ്‍ഗ്രസ് അഞ്ചിടത്തും ബിജെപി രണ്ടു സീറ്റിലും മുന്നേറുന്നു. മണിപ്പൂരിൽ യൂണൈറ്റഡ് നാഗാ കൗണ്‍സിലിന്‍റെ സാന്പത്തിക ഉപരോധത്തിന്‍റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്ന ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.