റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 11 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്നുപേർക്കു ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച രാവിലെ ഒന്പതിന് സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണമുണ്ടായതെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.