7:43 pm 11/3/2017
– തോമസ് ഫിലിപ്പ് റാന്നി

ഒക്കലഹോമ: പുത്തന്‍വീട്ടല്‍ വാകത്താനം റാന്നി സ്വദേശിയും, ഒക്കലഹോമ യൂണിവേഴ്‌സിറ്റി ഉദ്യോഗസ്ഥനും, കേരളാ എക്‌സ്പ്രസിന്റെ പ്രശസ്ത ലേഖകനുമായിരുന്ന ബാബു തോമസ് ഒക്കലഹോമ (56) മാര്‍ച്ച് ഏഴാം തീയതി ചൊവ്വാഴ്ച രാവിലെ 8.40-നു നിര്യാതനായി. മാതാവ് തങ്കമ്മ (85) നാട്ടിലുണ്ട്. ബാബു തോമസിന്റെ സഹധര്‍മ്മിണി മേഴ്‌സി വാകത്താനം ചക്കംവേലില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. മെബിന്‍- ഭാര്യ ക്രിസ്റ്റീന, റ്റോബിന്‍. സഹോദരിമാര്‍: ഷേര്‍ലി, ഷൈനി.
മാര്‍ച്ച് 9, 10 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകിട്ട് 6 മുതല്‍ 9 വരെ പൊതുദര്‍ശനവും, മാര്‍ച്ച് 11-ന് ശനിയാഴ്ച രാവിലെ മെമ്മോറിയല്‍ സര്‍വീസും Vondel Smith Funeral Home വച്ചു നടത്തപ്പെടും. അതിനുശേഷം ഞായറാഴ്ചയോ, തിങ്കളാഴ്ചയോ ശവസംസ്കാരത്തിനായി ഭൗതീകശരീരം നാട്ടിലേക്കു കൊണ്ടുപോകും. ഇടമണ്‍- വാകത്താനം (റാന്നി) തബോര്‍ മാര്‍ത്തോമാ പള്ളിയിലെ സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം പള്ളി സെമിത്തേരിയില്‍ സംസ്കാരകര്‍മ്മവും നിര്‍വഹിക്കപ്പെടുകയും ചെയ്യും. തീയതിയും സമയവും ലഭ്യമല്ല.
അകാലവും ആകസ്മികവുമായ ബാബു തോമസിന്റെ നിര്യാണത്തില്‍ ദുഖിതരായിരിക്കുന്ന എല്ലാ കുടുംബാംഗങ്ങളേയും ബന്ധുമിത്രാദികളേയും ദൈവം തന്റെ അപ്രമേയ സമാധാനത്തില്‍ കാത്തു പരിപാലിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ലേഖകന്റെ ഒരു കസിന്‍ ബ്രദര്‍ എന്ന നിലയിലും, കുടുംബമായി ഞങ്ങള്‍ക്കുള്ള അത്യഗാധമായ ദുഖത്തെ ആര്‍ക്കും പ്രിയങ്കരനായിരുന്ന ബാബുക്കുട്ടിയുടെ സന്തപ്തഹൃദയരായ എല്ലാ കുടുംബാംഗങ്ങളേയും അറിയിച്ചുകൊള്ളുന്നു. സര്‍വ്വോപരി സൗഭാഗ്യപൂര്‍ണ്ണമായ ദൈവരാജ്യത്തിലെ നിത്യജീവനെ ബാബു തോമസിന് ഞാന്‍ ആശംസിക്കുകയും ചെയ്തുകൊള്ളുന്നു.
