ഒബാമ കെയര്‍ നിര്‍ത്തലാക്കുന്നതിനെതിരേ പ്രതീകാത്മക മരണ സമരം

07:31 pm 12/3/2017

– പി.പി. ചെറിയാന്‍
Newsimg1_7078415
ബ്രൂക്ക്‌ലിന്‍: ഒബാമ കെയര്‍ ഇല്ലായ്മ ചെയ്യുന്നതിനെതിരേ ബ്രൂക്ക്‌ലിന്‍ തെരുവീഥിയില്‍ ഒത്തുചേര്‍ന്ന പ്രതിക്ഷേധക്കാര്‍ കയ്യില്‍ “RIP Obama Care’ എന്നെഴുതിയ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ പ്രതീകാത്മക മരണ സമരം പുതുമയായി.

ഒബാമ കെയര്‍ നീക്കം ചെയ്താല്‍ ഉണ്ടാകുന്ന രക്തക്കറ നിങ്ങളുടെ കൈകളില്‍ത്തന്നെ ആയിരിക്കുമെന്നു സമരക്കാര്‍ മുന്നറിയിപ്പു നല്‍കി. ബ്രൂക്ക്‌ലിന്‍ ഡൗണ്‍ ടൗണില്‍ മാര്‍ച്ച് 11-ന് ശനിയാഴ്ച നടന്ന പ്രതിക്ഷേധ പ്രകടനത്തെ കൗണ്‍സില്‍മാന്‍ ബ്രാഡ് ലാന്റര്‍ അഭിസംബോധന ചെയ്തു.

ഒബാമ കെയര്‍ പിന്‍വലിച്ചാല്‍ ചികിത്സ ലഭിക്കാതെ 20,000 മുതല്‍ 40,000 പേര്‍ മരിക്കുമെന്ന മെഡിക്കല്‍ ജേര്‍ണര്‍ ഉദ്ധരിച്ച് ബ്രാഡ് പറഞ്ഞു.

അഫോര്‍ഡബിള്‍ കെയര്‍ ആക്ട് (എ.സി.എ) ആണ് ഞങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് പ്രകടനത്തില്‍ പങ്കെടുത്ത പ്രഫസര്‍ ഗബ്രിയേല്‍ കോന്‍ പറഞ്ഞു.

ട്രംപ് ഭരണകൂടം ഒബാമ കെയര്‍ പിന്‍വലിക്കുന്നതിന്റെ നടപടികള്‍ ഏതാണ്ട് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇതിനേക്കാള്‍ മെച്ചപ്പെട്ടതും, ചെലവു കുറഞ്ഞതുമായ ഇന്‍ഷ്വറന്‍സ് പദ്ധതി റിപ്പബ്ലിക്കന്‍ പാര്‍ട്ടി യു.എസ് കോണ്‍ഗ്രസില്‍ സമര്‍പ്പിച്ചിട്ടുണ്ട്.