ആഡിസ് അബാബ: എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ മാലിന്യക്കൂന്പാരം ഇടിഞ്ഞുവീണ് 15 പേർ മരിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
കോഷെയിൽ തള്ളിയിരുന്ന ടണ്‍കണക്കിനു മാലിന്യക്കൂന്പാരമാണ് ഒലിച്ചുപോയത്. നിരവധി ആളുകളെ ഇനിയും കണ്ടുകിട്ടാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. അപകടസമയത്ത് 150ൽ അധികംപേർ സംഭവസ്ഥലത്തുണ്ടായിരുന്നു. നിരവധി വീടുകൾ മാലിന്യക്കൂന്പാരത്തിനടിയിലായി. 50 വർഷത്തിലേറെയായി ആഡിസ് അബാബയിലെ മാലിന്യങ്ങൾ ഇവിടെയാണ് തള്ളുന്നത്.
ആഫ്രിക്കയിലെ ആദ്യ മാലിന്യ ഉൗർജ പ്ലാന്‍റ് ഇവിടെയാണ് നിർമിക്കുന്നത്. ഇവിടെ തള്ളുന്ന മാലിന്യം ഉപയോഗിച്ച് 40 ലക്ഷത്തിൽ അധികംപേർക്ക് ഉപയോഗിക്കുന്നതിനാവശ്യമായ വൈദ്യുതി നിർമിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.