പകരക്കാരെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് 12ന്; ഡിഎംകെ നേതൃയോഗം ഇന്ന്

09:02 am 13/3/2017

images (2)

തമിഴ്നാട്ടിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിയെ തെര‍ഞ്ഞെടുക്കാന്‍ ഡി.എം.കെയുടെ നേതൃയോഗം ഇന്ന് ചേരും. ചെന്നൈയിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ പ്രവര്‍ത്തനാദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍റെ നേതൃത്വത്തിലാകും യോഗം. ഡി.എം.കെയ്‌ക്ക് സഖ്യകക്ഷിയായ കോണ്‍ഗ്രസ് നേരത്തേ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനായി അണ്ണാ ഡിഎംകെയുടെ രാഷ്‌ട്രീയകാര്യസമിതിയോഗം ബുധനാഴ്ച ചേരുന്നുണ്ട്. ഒ പനീര്‍ശെല്‍വത്തിനറെ നേതൃത്വത്തിലുള്ള വിമതവിഭാഗം സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തിയിട്ടില്ല. ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാര്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിയ്‌ക്കുന്നതിന് മുന്നോടിയായി ഇന്നലെ വൈകിട്ട് മറീനാ ബീച്ചിലെ ജയലളിതയുടെ സ്മൃതികുടീരത്തിലെത്തിയിരുന്നു.