09:12 am 14/3/2017
സാന്‍റിയാഗോ: മധ്യചിലിയിൽ വൻ നാശംവിതച്ച് കാട്ടുതീ കത്തിപ്പടരുന്നു. ചിലിയിലെ വിനാ ഡെൽ മാറിലെ നിരവധി വീടുകളാണു കാട്ടുതീയിൽ നശിച്ചത്. കാട്ടുതീയെ തുടർന്നു പ്രദേശത്തുനിന്നു 6,000 ആളുകളെയാണു മാറ്റിപാർപ്പിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനമായ സാന്‍റിയാഗോയിൽനിന്നു 120 കിലോമീറ്റർ അകലെയാണ് കാട്ടുതീ പടരുന്നത്.
തീപിടുത്തത്തെകുറിച്ച് അന്വേഷണം നടത്തുമെന്നും കൂടുതൽ ഹെലികോപ്ടറുകൾ ഉപയോഗിച്ച് കാട്ടുതീ അണയ്ക്കുവാനുള്ള ശ്രമം നടന്നു വരുകയാണെന്നും അധികൃതർ അറിയിച്ചു.
കാട്ടുതീയിൽ ആളപായമില്ലെന്നും എന്നാൽ പ്രദേശത്ത് സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾ അനധികൃതമായി നിർമിച്ച നൂറുകണക്കിനു താത്കാലിക വീടുകൾ കത്തിനശിച്ചതായും സർക്കാർ പ്രതിനിധി റികാർഡോ ടോറോ വ്യക്തമാക്കി.
– See more at: http://www.deepika.com/News_latest.aspx?catcode=latest&newscode=202239#sthash.z8H0kAWq.dpuf