ഇന്ത്യയുടെ ചന്ദ്രയാനെ കണ്ടെത്തിയതായി നാസ

07:46 am 15/3/2017

– പി.പി. ചെറിയാന്‍

Newsimg1_31905093
കാലിഫോര്‍ണിയ: ഇന്ത്യന്‍ സ്പേയ്സ് റിസെര്‍ച്ച് ഓര്‍ഗനൈസേഷനുമായി ബന്ധം വിചേഛിക്കപ്പെട്ട ആദ്യ ലൂനാര്‍ ശൂന്യാകാശപേടകമായ ചന്ദ്രയാനെ കണ്ടെത്തിയതായി കാലിഫോര്‍ണിയായിലെ നാസ ജെറ്റ് പ്രൊപ്പള്‍സണ്‍ ലബോറട്ടറി ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെട്ടു.

2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച പേടകം 2009 ആഗസ്റ്റ് 29നാണ് സ്പേയ്സ് റിസെര്‍ച്ചുമായി ബന്ധം നഷ്ടപ്പെട്ടത്.ലൂനാര്‍ പ്രതലത്തിന് 200 കിലോ മീറ്റര്‍ ഉയരത്തില്‍ ചന്ദ്രയാന്‍ ഇപ്പോഴും കറങ്ങികൊണ്ടിരിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ളത്. മറിന് ബ്രൊസൊവിക് എന്ന ശാസ്ത്രജ്ഞനാണ് വിവരം മാധ്യമങ്ങള്‍ക്ക് കൈമാറിയത്.ഒരു സ്മാര്‍ട്ട് കാറിന്റെ പകുതി വലിപ്പമുള്ള ചന്ദ്രയാന്‍ വിക്ഷേപിക്കുക വഴി ഭൂമിയില്‍ നിന്നും അനേക മില്യണ്‍ മൈല്‍ ദൂരെയുള്ള ചെറിയ ആസ്ട്രോയ്ഡിനെ കുറിച്ചു പഠിക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്.

ലോകത്തിലെ ഏറ്റവും ശക്തിയുള്ള റാഡാറിനും പോലും കണ്ടെത്താനാകാത്ത ദൂരത്തില്‍ സഞ്ചരിക്കുന്ന ആസ്ട്രോയ്ഡിനെ (Astroids) ചന്ദ്രയാന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നു.ചന്ദ്രയാനില്‍ നിന്നുള്ള സന്ദേശങ്ങള്‍ ശേഖരിക്കുന്നതിനും, പഠിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നാസാ, ഇന്ത്യന്‍ വാന ശാസ്ത്രജ്ഞരുമായി ചര്‍ച്ച ചെയ്തു വരികയാണ്.