സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു.

08:12 am 15/3/2017
download
മൊഗാദിഷു: സൊമാലിയൻ കടൽക്കൊള്ളക്കാർ ശ്രീലങ്കൻ എണ്ണക്കപ്പൽ പിടിച്ചെടുത്തു. കപ്പലിൽ എട്ടു ജീവനക്കാർ ഉണ്ടായിരുന്നു. ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽനിന്നു എണ്ണയുമായി സൊമാലിയയിലെ മൊഗാദിഷുവിലേക്കു പോയ എരിസ് 13 എന്ന എണ്ണക്കപ്പലാണു കടൽക്കൊള്ളക്കാർ പിടിച്ചെടുത്തത്. കൊള്ളക്കാർ കപ്പൽ സൊമാലിയയിലെ അലുല തീരത്തു കൊണ്ടുവന്നതായി പോലീസ് മേധാവി മുഹമ്മദ് അഹമ്മദ് പറഞ്ഞു.

2012നു ശേഷം ആദ്യമായാണു സൊമാലിയൻ കടൽക്കൊള്ളക്കാർ ഒരു എണ്ണ കപ്പൽ തട്ടിയെടുക്കുന്നത്. അലുല തീരത്തുള്ള കപ്പലിൽ ആയുധ ധാരികളായ നിരവധി പേർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.